കെപിസിസി പ്രസിഡണ്ടിനെ നീക്കാനും നിയമിക്കാനുമുള്ള ചുമതല മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ പിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റുമെന്നും പകരം പുതിയ പ്രസിഡൻ്റായി പലരെയും നിയമിക്കാൻ സാധ്യതയുണ്ടെന്നും ഉള്ള തട്ടിപ്പ് വാർത്ത കഴിഞ്ഞ ഏതാനും മാസങ്ങളായി ചില അധോലോക മാധ്യമങ്ങൾ തുടർച്ചയായി പുറത്തുവിട്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ നേതാക്കളാരും ഗൗരവതരമായി ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. പ്രതികരിച്ചവരാകട്ടെ ഫലിതമെന്ന നിലയിലാണ് വിഷയത്തെ കൈകാര്യം ചെയ്തതും. പിണറായി വിജയൻ്റെ അലവലാതി ഭരണത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന മരംകൊത്തി ചാനലും അതിലെ അധോലോക മാധ്യമ പ്രവർത്തകരുമാണ് കോൺഗ്രസ് വിരുദ്ധത നിറഞ്ഞതും പാർട്ടി പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ വർത്തകൾ നൽകി സിപിഎം-ബിജെപി അവിഹിത കൂട്ടുകെട്ടിന്നു വേണ്ടിയുള്ളതുമായ വാർത്തകൾ പടച്ചു വിട്ടു കൊണ്ടിരുന്നത്. ആ തട്ടിപ്പ് രണ്ടു ദിവസമായി മലയാളത്തിലെ ശരിയത്ത് ചാനലും പിന്നെയൊരു മ ചാനലും ഏറ്റുപിടിച്ചതോടെയാണ് വിശദീകരണവുമായി കെ.സി. വേണുഗോപാൽ വിശദീകരണം നൽകിയത്. കെപിസിസി പ്രസിഡൻ്റിനെ തിങ്കളാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ കെ.സി. ആരാണ് ഇതൊക്കെ ഇവിടെ തീരുമാനിക്കുന്നത് എന്ന മറുചോദ്യവും ഉയർത്തി. കോൺഗ്രസ് പാർട്ടിക്ക് അതിൻ്റേതായ ചില നടപടിക്രമങ്ങളും നിലപാടുകളും ഉണ്ട്. പുതിയ പ്രസിഡണ്ടിനെ നിയമിക്കുമെന്നോ മാറ്റുമെന്നോ ഇതുവരെ ആരും ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെ എവിടെ നിന്നാണ് ഇത്തരം കെട്ടുകഥകൾ ഒക്കെ ചാനലുകൾ തട്ടിക്കൂട്ടി വിടുന്നത്? കെപിസിസി പ്രസിഡണ്ടിന് നിയമിക്കണോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അത് സംബന്ധിച്ച് പാർട്ടിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. അതിനുള്ള അവകാശമെങ്കിലും ചാനലുകൾ കോൺഗ്രസിന് നൽകണമെന്ന് അദ്ദേഹം പരിഹസിച്ചു. പുറത്തുനിന്നുള്ള ആൾക്കാർക്ക് അതിനുള്ള ചുമതല പാർട്ടി ഏൽപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വൃത്തികെട്ട വാർത്ത ചെയ്ത കള്ളമരംകൊത്തി ചാനലിൻ്റെ കോമഡി യെ വിമർശിച്ച് രാഹുൽ മാങ്കുട്ടത്തിൽ എം എൽ എ യും രംഗത്ത് വന്നു.
കെ.സുധാകരനെ കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ചില മാധ്യമങ്ങൾ പറഞ്ഞാൽ മാറ്റുമോ? അവരാണോ പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്?'; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു.
K.C. Venugopal responds to Marakkothi Channel, Shariat Channel and Kuthaka Channel